Tuesday, March 6, 2007

പോലീസിന്റെ അടി ... ബാക്കി

ഇനി തമാശ രൂപത്തില്‍ പറഞ്ഞ ഈ കഥയുടെ ബാക്കി പറയാം. ഇതില്‍ തമാശ ഇല്ല.

അടികിട്ടിയത്തിനു ശേഷവും ഞാന്‍ അമ്മയെ കാത്തു നിന്നു. എതാണ്ടു പത്തു മിനിറ്റുകള്‍ക്കു ശേഷം അമ്മ വന്നു. ഞങ്ങള്‍ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി. ഞാന്‍ ഒന്നും മിണ്ടുന്നില്ലായിരുന്നു. എപ്പോഴും എന്തെങ്ങിലും പറഞ്ഞു ഒച്ച വച്ചുകൊണ്ടിരിക്കുന്ന എന്നെ ശാന്തനായി കണ്ടു അമ്മ കാരണം ചോദിച്ചു. അതുവരെ ഞാന്‍ പിടിച്ചു നിന്നെണ്‍ഗിലും അമ്മയുടെ ചോദ്യത്തൊടെ എന്റെ നിയന്ത്രണം വിട്ടുപൊയി. ഞാന്‍ കരയാന്‍ തുടങ്ങി. ഒടുവില്‍ വളരെബുദ്ധിമുട്ടിയാണെങ്കിലും ഞാന്‍ അമ്മയോടു കാര്യം പറഞ്ഞു. അന്നാദിയമായി അമ്മയുദെ മുഖം ദേഷ്യംവും സങ്കടവും കൊണ്ടു നിറഞ്ഞതു ഞാന്‍ കണ്ടു.

അപ്പോഴാണു ആ ജ്ങ്ക്ഷനില്‍ ഒരു പോലിസു ജീപ്പു വന്നു തിരിയുന്നതു അമ്മ കണ്ടതു. അമ്മ ഓടിചെന്നു ആ ജീപ്പു തടഞ്ഞു നിര്‍ത്തി. അതില്‍ ഡ്രൈവറുടെ കൂടെയിരുന്ന പോലിസൂകാരനോടു അമ്മ കയര്‍തു.

" നിങ്ങളെപോലെ തന്നെ ഗവമെന്റ് ഉദ്യോഗസ്ഥയാണു ഞാനും. എന്നെ കാത്തു നിന്ന എന്റെ മകനെ എന്തിനാണു ഒരു കാരണവുമില്ലാതെ തല്ലിയതു ? "

മറുപടിയുണ്ടായില്ല. അവര്‍ കുറച്ചു കഴിഞ്ഞു അവരുടെ വഴികു വണ്ടി ഓടിച്ചുപോയി.

അമ്മയുദെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ ഒരു പരാതി പോലിസ്റ്റ്റ്റേഷനില്‍ നല്‍കി. എല്ലാ കേസുകളും പോലെ ഇതും. എതാണ്ടു 6 മാസത്തിനു ശേഷം എന്നെ ഒരു തിരിചറിയല്‍ പരേഡിനു വിളിച്ചു. ഒരു പ്രെഹസനം. അവിടെയും ഒരു പൊലിസുകാരന്റെ മിടുകു ഞ്ഞങ്ങള്‍ കണ്ടു. പോലിസിനെ കുറിചു പരാതിപ്പെടാന്‍ ചെന്ന ഞങ്ങളോടു അയാള്‍ കയ്കൂലി ചോദിചു. കാശു കൊടുത്താല്‍ വേണ്ട നടപടി എടുപിക്കാമത്രെ. തുടര്‍ന്നു ചോദ്യൊത്തരങ്ങളായി. അടികൊണ്ടു കണ്ണില്‍ കൂടെ വെള്ളം വന്നുകൊണ്ടിരുന്ന സമയത്തു ഞാന്‍ ആ പോലീസുകാരനെ എങ്ങനെ തിരിചറിയാന്‍. അവസാനം കേസു അങ്ങനെ അന്നു ക്ലോസായി.

അന്നു കിട്ടിയ അടിയുടെ പാടുകള്‍ എന്റെ കാലില്‍ എതാണ്ടു 1 കൊല്ലതോളം കരിനീലിച്ചു കിടന്നു. അതാണു എന്റെ പോലീസുകാരുമായിട്ടുള്ള ആദ്യ അനുഭവം. അതില്‍ പിന്നെ എവിടെയെങ്ങാനും ഒരു കാക്കിയെ കണ്ടാല്‍ ഉള്ളില്‍ ഈ പഴയ കാര്യങ്ങളൊക്കെ ഓര്‍മ വരും.

Sunday, March 4, 2007

പോലീസിന്റെ അടി
പോലീസിന്റെ അടി കൊണ്ടിടുണ്ടൊ ? നല്ല വണ്ണം കൂടിയ ചൂരലു കൊണ്ടുള്ള അടി. പല മഹാന്മാരാകേണ്ട അള്‍ക്കാരേയും മുളയിലെ ഇല്ലാതാകാന്‍ കഴിവുള്ളതാണു ഈ വടിക്കു. ഒന്നു കിട്ടിയാല്‍ ഇണ്‍ഗ്ലിഷ് അറിയാതവന്‍ വാ വിട്ടു വൊര്‍ഡ്സുവൊര്‍ത്തിന്റെ കവിത നല്ല വോളിയത്തില്‍ പാടും .. ഈ വടിയുടെ മറ്റൊരു പ്രെത്യേക്കത എന്തെന്നാല്‍ രണ്ടാമതു ഒന്നു കിട്ടുന്നതൊടുകൂടി പാട്ടു നില്ലക്കുന്നതാണു. ഈ രണ്ടാമത്തെ കാര്യം നടക്കണമെണ്‍ഗില്‍ രണ്ടാമത്തെ അടി ആദ്യം അടി കിട്ടിയ സ്ഥലത്തുനിന്നും അധികമെങ്ങും ദൂരെ പോകതെ കിട്ടണം. ഇനി ഇതിന്റെ പിന്നിലുള ശാസ്ത്രിയ വശം അതായതു ഗുട്ടന്‍സ്. വേറെ ഒന്നുംകൊണ്ടല്ല ആദ്യത്തെ അടിയൊടുകൂടി തത്സ്ഥലം പാറ പോലെ മരവിച്ചുപോകും അത്ര തന്നെ ..

അപ്പോള്‍ കഥ തുടരാം. കഥയില്‍ എല്ലാവരും റെഡി. കഥാനായകന്‍ (വേറെ ആരുമല്ല, ഈ ഞാന്‍ തന്നെ.), കഥാനായകന്റെ വാഹനം ( ഒരു വലിയ ഹെര്‍കുലീസ് സൈക്കിള്‍ ), വില്ലന്‍ (ഒരു പൊലിസുകാരന്‍), എന്തിനേറെ പറയുന്നു കഥതീര്‍ന്നു കഴിഞ്ഞാല്‍ ഇടാനുള്ള തിരശീല വരെ റെഡി.

രംഗം എന്റെ വീടിന്റെ അടുത്തുള്ള ഒരു കവല ( പരിഷ്കരിചു പറഞ്ഞാല്‍ ജ്ങ്ക്ഷന്‍). സമയം രാത്രി 8.30 . അപ്പോള്‍ അവിടെ എന്റെ ജോലി എന്താണു എന്നു ചൊദിചാല്‍, ആലപുഴ മെഡിക്കല്‍ കോളേജില്‍ ജോലി ചെയുന്ന എന്റെ അമ്മ താമസിച്ചതു വരുന്നതു കൊണ്ടു അമ്മയെക്കു തുണയായി എന്നെയാണു അച്ചന്‍ അയച്ചെതു. അങ്ങനെ കഥാനായകന്‍ അമ്മയെയും കാത്തു റോഡരികില്‍ നില്‍കുന്ന സമയം.

എന്റെ സൈക്കിളിലുള്ള ഇരുപ്പു ഒന്നു വര്‍ണിക്കാം. ഒരു കാല്‍ തറയിലും മറ്റേക്കാല്‍ പൊക്കി സൈക്കിളിന്റെ ബാറിന്റെ മേലെയും. ഒരു യോഗാസനം െസ്റ്റൈലില്‍ അങ്ങനെ ഇരിക്കുമ്പൊള്‍ പെട്ടെന്നു കാല്‍ ഒന്നു വിറച്ച പോലെ. എന്തൊ ഒരു ശബ്ദവും കേട്ടപോലെ. ഒന്നും മനസിലാകുന്നില്ല. കൂടുതല്‍ ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പു വീണ്ടും അതേ ശബ്ദം, പക്ഷെ ഇത്തവണ അതിന്റെ കൂടെ എന്റെ ഇടത്തെ കാലിന്റെ ഒരുവശത്തു നിന്നു ശക്തിയായ രീതിയില്‍ വേദനയും. അപ്പൊള്‍ മനസിലായി പ്രെശ്നങ്ങള്‍ വേറെ എങ്ങുമല്ല എന്റെ പുറകില്‍ നിന്നാണു എന്നു. അങ്ങനെ കഥാനായകന്‍ സ്ലൊവ്മോഷനില്‍ തിരിയുന്നു.

തിരിയുന്നതിനിടയില്‍ മറ്റു ലോകവിചാരങ്ങലോടൊപ്പം ചില സുഹുര്‍ത്തുകളുടെയും പേരു മനസില്‍ തെളിഞ്ഞു വന്നു. ഇവരാനെണ്‍ഗിലും സ്നെഹം കാണിക്കാന്‍ രണ്ടു പൊട്ടിച്ചതു അയിരികുമെനും കരുതി. സ്ലൊവ്മോഷനില്‍ തിരിഞ്ഞു പിറകിലുള്ള കാഴ്ച്ച ചെറുതായിട്ടു മങ്ങിയിടാണെങ്ങിലും കണ്ടു. ഒരു കാക്കി. അയ്യൊ എന്നു വന്ന ആത്മഗതം ഒരുവിധത്തില്‍ കടിച്ചമര്‍ത്തി. തുടര്‍ന്നു കുരുത്തകേടു കാണിച്ച പിള്ളേരൊടു നീട്ടെഡാ കയ് എന്നു ഹെഡ് മാസ്റ്റെര്‍ പറയുന്ന അതെ പിച്ചില്‍ ഒരു ചൊദ്യം. എന്തെടാ ഇവിടെ? .. ചോദ്യത്തിന്റെ ബാക്ഗ്രവുണ്ട് ആയി ഒരു മൂളലും. പൊലിസ്സുനില്‍ക്കുന്നിടത്തു ആരെഡാ മൂളുന്നതു എന്നു ചോദിക്കണമെനുണ്ടായിരുനെണ്‍ഗിലും പേടിയെന്നൊ ഭയമെന്നൊ തിരിച്ചറിയാന്‍ പറ്റാത്ത ഒരു വികാരം കൊണ്ടു വേണ്ടെന്നു വച്ചു.

ഉടനെ തന്നെ മനോജ് നൈയ്റ്റ് ശ്യാമളന്റെ സിനിമ പോലെ ഉടനീളം ഒന്നും മനസിലാകാതെ ഞാന്‍ ക്ലൈമാക്സില്‍ അന്തം വിട്ടപോലെ എല്ലാ കാര്യവും മനസിലായി. തുടര്‍ച്ചയായി കിട്ടിയ രണ്ടു പൊട്ടീരുകളും ഈ കാക്കി ചേട്ടന്‍ എനിക്കു തന്ന സമ്മാനമായിരുന്നു എന്നു മനസിലായി. ക്ലൈമാക്സിന്റെ മുകളില്‍ ക്ലൈമാക്സുപോലെ ഉടനെ മൂളലിന്റെ കാരണവും മനസിലായി. ഹാട്ട്രിക് അടിക്കാനുള്ള ആ പാവം പോലീസുകാരന്റെ ശ്രെമമായിരുന്നു എന്നു. എന്തായാലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. സ്ലൊവ്മോഷനില്‍ തിരിഞ്ഞ കഥാനായകന്‍ തന്റെ കാലിനെ ലക്ഷ്യ്മാകി സ്ലൊവ്മോഷനില്‍ വരുന്ന ആ വടിയെയും നോക്കി നില്‍പ്പായി. അവസാനം എല്ലാവരും പ്രെതീക്ഷിച്ച പോലെ അതു സമ്പവിച്ചു. ആ അടിയും ഉന്നം തെറ്റാതെ കാലില്‍ തന്നെ കിട്ടി. പക്ഷെ അത്ഭുതം വേദനിച്ചില്ല. അതിനുള്ള കാരണം ഞാന്‍ മേല്‍പറഞ്ഞ ശാസ്ത്രിയ സിദ്ധാന്ദം അയിരുന്നു. ആദിയത്തെ അടിയിലും അതിന്റെ സപ്ലിമെന്ററി ആയി കിട്ടിയ രണ്ടാമത്തെ അടിയോടും കൂടി എന്റെ കാല്‍ മരവിച്ചു.

ഹാട്ട്രിക് അടിച്ച പൊലിസുകാരന്‍ വീണ്ടും എന്റെ കാല്‍ സ്കോര്‍ ബോര്‍ഡു ആക്കുന്നതിനു മുന്‍പായി ഞാന്‍ ഒരുവിധത്തില്‍ പറഞ്ഞോപിച്ചു. അ അ അമ്മയെ കാത്തു നില്‍ക്കുവാ . അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചുകൊണ്ടാണു അതു പറഞ്ഞൊപ്പിച്ചതു. എന്തായാലും ദൈവങ്ങള്‍ കടാക്ഷിച്ചു. അയാള്‍ അടി നിര്‍ത്തി ഹും എന്നൊരു മൂളലും തുടര്‍ന്നു അടുത്ത സ്കോര്‍ ബോര്‍ഡും അന്വേഷിച്ചു നടന്നു തുടങ്ങി.

പാവം ഞാന്‍.

Wednesday, February 14, 2007

ഞാന്‍

അങ്ങനെ ഞാനും ഒരു ബ്ലൊഗ്ഗിന്റെ ഉടമയായി.. അപ്പൊ പരിചയപ്പെടാം അല്ലേ .. ഞാന്‍ അരവിന്ദ് ഘൊഷ് .. ബെണ്‍ഗാളി പേരുള്ള ഒരു പാവം മലയാളി ( പാവം ആണൊ എന്നു നിങ്ങള്‍ തീരുമാനിചാല്‍ മതി )..

ഇപ്പൊ മുംബൈയിലെ ഇരുള്‍ നിറഞ്ഞ എന്നര്‍ത്ഥമുള്ള അന്ധെരി എന്ന സ്ഥലത്തു നിന്നും ബ്ലോഗ്ഗ് ചെയ്യുന്നു. ഇതു എനിക്കു വളരെ പുതിയ അനുഭവമാണു. നേരിട്ടറിയാവുന്ന ചിലരുടെയും (ഹരീ) പിന്നെ ഓര്‍കുട്ട് വഴി പരിചയപെട്ടെ ചിലരുടെയും(പ്രാതി).. പിന്നെ സര്‍വ്വോപരി വിശാലമനസ്ക്ന്റെയും ഒക്കെ ബ്ലോഗണു എന്നെ ഈ കടുംക്കയ്ക്കു പ്രേരിപ്പിച്ചതു. തെറ്റുടെങ്കില്‍ ക്ഷമിക്കുക ...