Tuesday, March 6, 2007

പോലീസിന്റെ അടി ... ബാക്കി

ഇനി തമാശ രൂപത്തില്‍ പറഞ്ഞ ഈ കഥയുടെ ബാക്കി പറയാം. ഇതില്‍ തമാശ ഇല്ല.

അടികിട്ടിയത്തിനു ശേഷവും ഞാന്‍ അമ്മയെ കാത്തു നിന്നു. എതാണ്ടു പത്തു മിനിറ്റുകള്‍ക്കു ശേഷം അമ്മ വന്നു. ഞങ്ങള്‍ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി. ഞാന്‍ ഒന്നും മിണ്ടുന്നില്ലായിരുന്നു. എപ്പോഴും എന്തെങ്ങിലും പറഞ്ഞു ഒച്ച വച്ചുകൊണ്ടിരിക്കുന്ന എന്നെ ശാന്തനായി കണ്ടു അമ്മ കാരണം ചോദിച്ചു. അതുവരെ ഞാന്‍ പിടിച്ചു നിന്നെണ്‍ഗിലും അമ്മയുടെ ചോദ്യത്തൊടെ എന്റെ നിയന്ത്രണം വിട്ടുപൊയി. ഞാന്‍ കരയാന്‍ തുടങ്ങി. ഒടുവില്‍ വളരെബുദ്ധിമുട്ടിയാണെങ്കിലും ഞാന്‍ അമ്മയോടു കാര്യം പറഞ്ഞു. അന്നാദിയമായി അമ്മയുദെ മുഖം ദേഷ്യംവും സങ്കടവും കൊണ്ടു നിറഞ്ഞതു ഞാന്‍ കണ്ടു.

അപ്പോഴാണു ആ ജ്ങ്ക്ഷനില്‍ ഒരു പോലിസു ജീപ്പു വന്നു തിരിയുന്നതു അമ്മ കണ്ടതു. അമ്മ ഓടിചെന്നു ആ ജീപ്പു തടഞ്ഞു നിര്‍ത്തി. അതില്‍ ഡ്രൈവറുടെ കൂടെയിരുന്ന പോലിസൂകാരനോടു അമ്മ കയര്‍തു.

" നിങ്ങളെപോലെ തന്നെ ഗവമെന്റ് ഉദ്യോഗസ്ഥയാണു ഞാനും. എന്നെ കാത്തു നിന്ന എന്റെ മകനെ എന്തിനാണു ഒരു കാരണവുമില്ലാതെ തല്ലിയതു ? "

മറുപടിയുണ്ടായില്ല. അവര്‍ കുറച്ചു കഴിഞ്ഞു അവരുടെ വഴികു വണ്ടി ഓടിച്ചുപോയി.

അമ്മയുദെ നിര്‍ബന്ധപ്രകാരം ഞങ്ങള്‍ ഒരു പരാതി പോലിസ്റ്റ്റ്റേഷനില്‍ നല്‍കി. എല്ലാ കേസുകളും പോലെ ഇതും. എതാണ്ടു 6 മാസത്തിനു ശേഷം എന്നെ ഒരു തിരിചറിയല്‍ പരേഡിനു വിളിച്ചു. ഒരു പ്രെഹസനം. അവിടെയും ഒരു പൊലിസുകാരന്റെ മിടുകു ഞ്ഞങ്ങള്‍ കണ്ടു. പോലിസിനെ കുറിചു പരാതിപ്പെടാന്‍ ചെന്ന ഞങ്ങളോടു അയാള്‍ കയ്കൂലി ചോദിചു. കാശു കൊടുത്താല്‍ വേണ്ട നടപടി എടുപിക്കാമത്രെ. തുടര്‍ന്നു ചോദ്യൊത്തരങ്ങളായി. അടികൊണ്ടു കണ്ണില്‍ കൂടെ വെള്ളം വന്നുകൊണ്ടിരുന്ന സമയത്തു ഞാന്‍ ആ പോലീസുകാരനെ എങ്ങനെ തിരിചറിയാന്‍. അവസാനം കേസു അങ്ങനെ അന്നു ക്ലോസായി.

അന്നു കിട്ടിയ അടിയുടെ പാടുകള്‍ എന്റെ കാലില്‍ എതാണ്ടു 1 കൊല്ലതോളം കരിനീലിച്ചു കിടന്നു. അതാണു എന്റെ പോലീസുകാരുമായിട്ടുള്ള ആദ്യ അനുഭവം. അതില്‍ പിന്നെ എവിടെയെങ്ങാനും ഒരു കാക്കിയെ കണ്ടാല്‍ ഉള്ളില്‍ ഈ പഴയ കാര്യങ്ങളൊക്കെ ഓര്‍മ വരും.

3 comments:

Haree | ഹരീ said...

പിന്മൊഴികളിലേക്ക് ലിങ്ക് കൊടുത്തിട്ടില്ലേ? കൊടുക്കൂ...
Settings > Comments > Comment Notification Address - എന്നിടത്ത് pinmozhikal@gmail.com എന്നു കൊടുത്താല്‍ മതി. ഓരോ പോസ്റ്റ് കഴിയുമ്പോഴും, മലയാളത്തില്‍ ഒരു കമന്റിടുക. അപ്പോളല്ലേ എല്ലാവരും അറിയൂ... ഏതായാലും തുടക്കം കൊള്ളാം, കേട്ടോ... :)
--

Halod said...

നന്ദി ഭായി.. ഞാന്‍ പിന്മൊഴിയിലേക്കു ലിങ്ക് ഇട്ടു .. :) ..

praja said...

മോനെ ഗോഷേ കൊള്‌ളാം കലക്കി, ഇനിയും പൊരട്ടെ